22 December Sunday

ശാസ്ത്രോത്സവത്തിലും 
പയ്യന്നൂർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

 കണ്ണൂർ

കണ്ണൂരിൽ നടന്ന ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ 1,200 പോയിന്റുമായി പയ്യന്നൂർ ഉപജില്ല ചാമ്പ്യന്മാരായി. 1177 പോയിന്റുമായി ഇരിട്ടി ഉപജില്ലാ രണ്ടും  1154 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് ഉപജില്ലാ മൂന്നാംസ്ഥാനത്തുമാണ്‌. സ്കൂൾതലത്തിൽ 465 പോയിന്റുമായി  മൊകേരി രാജീവ് ​ഗാന്ധി മെമ്മോറിയിൽ എച്ച് എസ് ചാമ്പ്യന്മാരായി. 423 പോയിന്റുമായി മമ്പറം എച്ച്എസ്എസ് രണ്ടും  313 പോയിന്റുമായി ചൊക്ലി  രാമവിലാസം എച്ച്എസ്എസ് മൂന്നും സ്ഥാനങ്ങൾ നേടി.  
സെന്റ്‌ മൈക്കിൾസ് എഐഎച്ച്എസ്എസിൽ സമാപന സമ്മേളനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്  കുര്യൻ ഉദ്‌ഘാടനംചെയ്‌തു.കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ഷമീമ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ്, ഡിഇഒ ഇ നിർമല,  പി ശകുന്തള,  സി പ്രസന്നകുമാരി,  ഇ സി വിനോദ്,  ഫാ. തോസൺ ആന്റണി,   സുരേന്ദ്രൻ അടുത്തില, ജിയോ ജോർജ് എന്നിവർ സംസാരിച്ചു. ആർ  രാജേഷ് കുമാർ സ്വാ​ഗതവും കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top