31 October Thursday

തളിപ്പറമ്പ്‌ താലൂക്കുതല അദാലത്ത് ഇന്ന്‌ ഭൂമി തരംമാറ്റൽ അദാലത്തിൽ 1542 അപേക്ഷ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
കണ്ണൂർ
ഭൂമി തരംമാറ്റലിന്റെ കണ്ണൂർ താലൂക്കുതല അദാലത്തിൽ  പരിഗണിച്ച 1911 അപേക്ഷകളിൽ 1542 ഉം തീർപ്പാക്കി. അവശേഷിക്കുന്ന 369 അപേക്ഷ ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ നവംബർ 15നകം തീർപ്പാക്കാനും തീരുമാനമായി. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ സമയബന്ധിതമായി തീർപ്പാക്കാനാണ്‌ താലൂക്കുതല അദാലത്ത്‌ സംഘടിപ്പിച്ചത്‌. തളിപ്പറമ്പ്‌ താലൂക്ക് അദാലത്ത് ശനിയാഴ്‌ച  താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. 
  കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കണ്ണൂർ താലൂക്കുതല അദാലത്തിൽ ആഗസ്‌ത്‌ 31 വരെ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെന്റിൽ താഴെയുള്ള ഭൂമി സംബന്ധിച്ച അപേക്ഷകളാണ് പരിഗണിച്ചത്.
  ഡേറ്റാ ബാങ്കിൽനിന്ന്‌  ഒഴിവാക്കുന്ന   956 അപേക്ഷകളിൽ 624 എണ്ണം തീർപ്പാക്കി. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടവയിൽ  സൗജന്യതരംമാറ്റവുമായി ബന്ധപ്പെട്ട  955 അപേക്ഷകളിൽ 918 എണ്ണം തീർപ്പാക്കി. പൊതുജനങ്ങൾ നേരിട്ടെത്താതെ എസ്എംഎസ് മുഖേന ഗുണഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലായിരുന്നു അദാ--ലത്ത്.
 നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ ആർ ശ്രീലത, കണ്ണൂർ ഭൂരേഖ തഹസിൽദാർ എം കെ മനോജ്കുമാർ, കണ്ണൂർ താലൂക്ക് -തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ,  റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന്റെ ഭാഗമായി.
  തലശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന് തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും പയ്യന്നൂർ താലൂക്ക് അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും ഇരിട്ടി താലൂക്ക് അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top