26 December Thursday
തലശേരി നഗരസഭയുടെ 
പുതിയ ഓഫീസ് കെട്ടിടം തുറന്നു

പൈതൃക നഗരത്തിന് പുതുമോടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

തലശേരി നഗരസഭാ ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്. സ്പീക്കർ എ എൻ ഷംസീർ സമീപം

തലശേരി 

തലശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.  7.5 കോടി  രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബി ബ്ലോക്ക് കെട്ടിടം നിർമിച്ചത്. ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ  നഗരസഭാ ഓഫീസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം സൗന്ദര്യവൽക്കരിച്ച് പൈതൃക മ്യൂസിയമാക്കും. 
  സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. എം വി ജയരാജൻ, സി സോമൻ, ഫൈസൽ പുനത്തിൽ, കാരായി രാജൻ, എം പി അരവിന്ദാക്ഷൻ, പാറക്കൽ അബ്ദുള്ള, കെ ലിജേഷ്, കെ സുരേശൻ, ബി പി മുസ്തഫ, രാജീവൻ കീഴ്ത്തളി, വർക്കി വട്ടപ്പാറ, കെ നിഷാദ്, കെ കെ മാരാർ, സി കെ രമേശൻ, കെ അച്യുതൻ, വി എം സുഗുണൻ, സി സി വർഗീസ്, കാരായി ചന്ദ്രശേഖരൻ, ആമിന മാളിയേക്കൽ, എം വി മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ പി പ്രമീളയുടെ നോവൽ ‘കാലാന്തരങ്ങൾ’ ചടങ്ങിൽ പ്രകാശിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി സ്വാഗതവും സെക്രട്ടറി എൻ സുരേഷ്കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top