കണ്ണൂർ
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ക്യൂബ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘വെള്ളിത്തിരയിലെ സമരജ്വാലകൾ’ തുടങ്ങി.
കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചലിച്ചിത്രനിരൂപക അനു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കെ വി പ്രശാന്ത് അധ്യക്ഷനായി. നടി കണ്ണൂർ ശ്രീലതയെ സംസ്ഥാന പ്രസിഡന്റ് എം കെ മനോഹരൻ ആദരിച്ചു. എഫ്എഫ്എസ്ഐ റീജണൽ കൗൺസിൽ അംഗം സി മനോഹരൻ ഫെസ്റ്റിവൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ ഡി ബീന എന്നിവർ സംസാരിച്ചു. കെ പി രഘുനാഥൻ സ്വാഗതവും പി ഷീല നന്ദിയും പറഞ്ഞു.
ഗാസ ഫൈറ്റ് ഫോർ ഫ്രീഡം ചിത്രം പ്രദർശിപ്പിച്ചു. ശനി രാവിലെ 9.30ന് ‘200 മീറ്റേഴ്സ്’, 11.30ന് ‘അറ്റ് വാർ’, 2.30ന് ‘ഇൻഷാ അള്ളാഹ് എ ബോയ്’ ചിത്രങ്ങളുണ്ടാകും. 4.30ന് ഓപ്പൺഫോറം വി കെ ജോസഫ് ഉദ്ഘാടനംചെയ്യും. 5.30ന് തുറമുഖം ചിത്രം പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവം ഞായർ സമാപിക്കും. പ്രവേശനം സൗജന്യമാണ്.
നവമാധ്യമ ശിൽപ്പശാലയും സെമിനാറും ഇന്ന്
കണ്ണൂർ
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശനി പകൽ രണ്ടിന് പിണറായിയിൽ നവമാധ്യമ ശിൽപ്പശാല സംഘടിപ്പിക്കും. വൈകിട്ട് നാലിന് ശ്രീകണ്ഠപുരത്ത് മാധ്യമ സെമിനാറും പുസ്തക പ്രകാശനവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..