23 December Monday

മയിൽപീലി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്‌നെസ്സ് ട്രസ്റ്റ് -–കൃഷ്ണ ബീച്ച് റിസോർട്ട് മയിൽപീലി പുരസ്‌കാര ജേതാക്കളായ പി വി ചന്ദ്രൻ, ഡോ. പി എം വാരിയർ, ടി പി രഞ്ജിത്ത് പത്മനാഭൻ എന്നിവർ മുഖ്യാതിഥിയായ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദ ഗിരി, ഡോ. സി വി രവീന്ദ്രനാഥ്, സനിത രവീന്ദ്രനാഥ് ചേലേരി, രത്തൻ പ്രമോദ് കുമാർ എന്നിവർക്കൊപ്പം

കണ്ണൂർ

ശിവോഹം ടെമ്പിൾ  ഓഫ്  കോൺഷ്യസ്നസ് ട്രസ്റ്റ് – കൃഷ്ണ ബീച്ച് റിസോർട്ട് മയിൽപീലി പുരസ്കാരങ്ങൾ സമ്മാനിച്ചു.  സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദ ​ഗിരി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാതൃഭൂമി ചെയർമാൻ പി വി ചന്ദ്രൻ, കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി എം വാര്യർ,  ടി പി രഞ്ജിത്ത് പത്മനാഭൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 
ശിവോഹം ടെമ്പിൾ  ഓഫ്  കോൺഷ്യസ്നസ് ട്രസ്റ്റും കൃഷ്ണ ബീച്ച് റിസോർട്ടും ചേർന്ന് പള്ളിയാംമൂല കൃഷ്ണ ബീച്ച് റിസോർട്ടിലാണ്  പുരസ്‌കാരസമർപ്പണം.  കൃഷ്ണ ജ്വൽസ് എംഡി ഡോ. സി വി രവീന്ദ്രനാഥ്  എഴുതിയ  ‘മിസ്റ്റിക്കൽ മെസേജസ് ഓഫ് മാനിഫെസ്റ്റേഷൻസ്’ പുസ്തകം സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദ ​ഗിരി പ്രകാശിപ്പിച്ചു. സരസ്വതി  മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് വിതരണവും നടന്നു. 
സനിതാ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷയായി. രത്തൻ പ്രമോദ് കുമാർ, വി പി സുമൽ എന്നിവർ സംസാരിച്ചു.      

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top