22 December Sunday

കുട്ടികളുടെ 
ചുവർചിത്രപ്രദർശനം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ക്ഷേത്രകലാ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ ചുമർചിത്ര പ്രദർശനം പയ്യന്നൂർ ഗാന്ധിപാർക്കിലെ ആർട് ഗ്യാലറിയിൽ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് കാണുന്നു

പയ്യന്നൂർ
ക്ഷേത്രകലാഅക്കാദമിയിൽനിന്ന്‌ 2023-–-24 വർഷത്തെ ചുവർചിത്രം തുടർപഠനം പൂർത്തിയാക്കിയ കുട്ടികളുടെ ചുവർചിത്രപ്രദർശനം തുടങ്ങി.  പയ്യന്നൂർ ഗാന്ധി പാർക്കിലെ കേരള ലളിത കലാഅക്കാദമി ആർട് ഗാലറിയിൽ "ഉന്മീലനം'  പ്രദർശനം എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അധ്യക്ഷനായി. ഉണ്ണികാനായി, ബിജു പാണപ്പുഴ, കെ കെ ആർ വെങ്ങര, പ്രമോദ് അടുത്തില, വിനോദ് പയ്യന്നൂർ, പരിശീലകൻ ശ്രീകുമാർ എരമം എന്നിവർ സംസാരിച്ചു.  അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് സ്വാഗതവും അക്കാദമിയംഗം ഗോവിന്ദൻ കണ്ണപുരം നന്ദിയുംപറഞ്ഞു. എട്ടിനും 18നുമിടയിൽ പ്രായമുള്ള 26 കുട്ടികൾ വരച്ച 40 ചുവർചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 28ന്  പകൽ മൂന്നിന് സമാപനസമ്മേളനം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top