23 December Monday
ആറളം ഫാമിൽ കൃഷി പ്രതിസന്ധിയിൽ

റബർ മരങ്ങൾ 
കുത്തിയടർത്തി 
കാട്ടാനകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ആറളം ഫാം ബ്ലോക്ക്‌ ആറിലെ റബർ എസ്റ്റേറ്റിൽ കാട്ടാന 
തൊലിയടർത്തിയ റബർ മരങ്ങളിലൊന്ന്‌

ഇരിട്ടി
ആറളം ഫാമിന് ഉയർന്ന വരുമാനം നൽകുന്ന റബർ കൃഷിക്ക്‌ കാട്ടാനകളുടെ ആക്രമണം ഭീഷണിയാകുന്നു. ബ്ലോക്ക്‌ ആറിൽ ഫാമിന്‌ 56,000 റബർ മരങ്ങളുണ്ട്‌. അയ്യായിരത്തോളം തൊലിപൊളിച്ച്‌ നശിപ്പിച്ചു. വൈദ്യുതി തൂക്ക്‌വേലിക്ക്‌ പുറത്താണ്‌ റബർ കൃഷി. റബർമരങ്ങളിൽ കൊമ്പ്‌ കോർത്ത്‌ തൊലിപൊളിച്ചുകളയുകയാണ്‌ കാട്ടാനകൾ. പാലൊഴുകി മരങ്ങൾ ഉണങ്ങി നശിക്കുകയാണ്‌. കീടബാധയും വ്യാപകമാണ്‌. ഉയർന്നവില കിട്ടുന്ന കാലത്താണ്‌ ഈ പ്രതിസന്ധി. ആർഎസ്‌എസ്‌ ഗ്രേഡ്‌ 4 ഷീറ്റിന്‌ കിലോയ്ക്ക്‌ 237 രൂപയാണ്‌ നിലവിലെ വില. ഇതുവഴി കനത്തനഷ്ടമാണ്‌ ഫാമിനുണ്ടാകുന്നത്‌. കഴിഞ്ഞ ദിവസം ബ്ലോക്ക്‌ ആറിൽനിന്ന്‌ ‘ഓപ്പറേഷൻ എലിഫന്റ്‌’ പദ്ധതിയിൽ 30 കാട്ടാനകളെ തുരത്തിയിരുന്നു. പ്രതിരോധമില്ലാത്തതിനാൽ ഇവ തിരിച്ചെത്തുമെന്ന ആശങ്കയിലാണ്‌  മാനേജ്‌മെന്റ്‌. 
വേണം 
താൽക്കാലിക 
വൈദ്യുതി 
തൂക്കുവേലി
പരിപ്പ്‌തോടു മുതൽ പൂക്കുണ്ടു പഴയ ആർആർടി ഓഫീസ്‌ വരെയുള്ള നാലര കിലോമീറ്ററിൽ താൽകാലിക വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്ന്‌ ഫാം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ഡോ. പി കെ നിധീഷ്‌കുമാർ പറഞ്ഞു. ഇത്‌ ഫാമിന്‌ മാത്രമായി നിർവഹിക്കാനാകില്ല. വനം, കൃഷിവകുപ്പുകളുടെ സഹായം ലഭ്യമാക്കി കൃഷിയിടം സംരക്ഷിക്കണമെന്ന്‌ തൊഴിലാളികളും ആവശ്യപ്പെട്ടു. ആനമതിൽ നിർമാണം പൂർത്തീകരിച്ചാൽ റബർ എസ്‌റ്റേറ്റ്‌ സുരക്ഷിതമാകും. അതുവരെ താൽകാലിക പ്രതിരോധം ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top