30 October Wednesday

ഗാഥ പാടാൻ മതിലകം ക്ഷേത്രം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ് 
അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, കെ വി സുമേഷ്‌ എംഎൽഎ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ

കണ്ണൂർ
ചിറക്കലിൽ ചെറുശ്ശേരി മ്യൂസിയം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലായി. ഇതിനുമുന്നോടിയായി മ്യൂസിയം സ്ഥാപിക്കാനുദ്ദേശിച്ച മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമായ കിഴക്കേക്കര മതിലകം ക്ഷേത്രം സാംസ്കാരിക വകുപ്പ്  അഡീഷണൽ ചീഫ്  സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ സന്ദർശിച്ചു. മ്യൂസിയം നിർമിക്കാനുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്‌. വാസ്തുവിദ്യാ ഗുരുകുലമാണ് ഡിപിആർ തയ്യാറാക്കിയത്. ഓപ്പൺ ഓഡിറ്റോറിയം, വൃന്ദാവനം, മുഴുവൻ സമയവും കൃഷ്ണഗാഥ ശ്രവിക്കാവുന്ന ശബ്ദ സംവിധാനം,  കൃഷ്ണഗാഥയുടെയും ചെറുശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയം എന്നിവയാണ് ഒരുക്കുക. കെ വി സുമേഷ് എംഎൽഎയുടെ ഇടപെടലിലാണ് സംസ്ഥാന സർക്കാർ മ്യൂസിയത്തിന്‌ രണ്ടുകോടി രൂപ അനുവദിച്ചത്. മതിലകം ക്ഷേത്രത്തിന് 1,200 വർഷത്തിലേറെ പഴക്കമുണ്ട്. കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതൽ കംസവധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ മനോഹരമായ കൊത്തുപണിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രാന്വേക്ഷകർക്കും ചരിത്ര വിദ്യാർഥികൾക്കും  മ്യൂസിയം ഉപയോഗപ്രദമാകുമെന്നും സാങ്കേതിക നടപടികൾ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top