23 December Monday

- വെള്ളൂർ സഹകരണ ബാങ്ക് നീതി പെയിന്റ്സ് ആൻഡ്‌ ഹാർഡ്‌വേഴ്‌സ് ഷോറൂം തുറന്നു

സ്വന്തം ലേഖകൻUpdated: Wednesday Nov 27, 2019
പയ്യന്നൂർ
വെള്ളൂർ  സഹകരണ ബാങ്ക് നീതി പെയിന്റ്‌ ആൻഡ്‌ ഹാർഡ്‌വേഴ്‌സ്   ഷോറൂം  തുറന്നു.  കണ്ടോത്ത് ശാഖ കെട്ടിടത്തിൽ  സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കണ്ണൂർ ജോയിന്റ് രജിസ്ട്രാർ എം കെ ദിനേശ് ബാബു ആദ്യ വിൽപന നിർവഹിച്ചു. ശതാബ്ദി ലോഗോ പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ പ്രകാശനം ചെയ്തു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, പി പി ദാമോദരൻ, എൻ കെ മോഹൻരാജ്, വി നാരായണൻ, കെ പവിത്രൻ, ലത നാരായണൻ, കെ എം ബുഷ്‌റ, പി വി മഹേഷ്, എ സതീശൻ, പാവൂർ നാരായണൻ, കെ കെ ഗംഗാധരൻ, പി പി ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. വി കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ തങ്കമണി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top