30 November Saturday

പാപ്പിനിശേരി ബാങ്ക്‌ : കൂളിച്ചാൽ ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

പാപ്പിനിശേരി കോ ഓപ്പറേറ്റീവ്‌ റൂറൽ ബാങ്കിന്റെ മോറാഴ കൂളിച്ചാൽ ശാഖ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്നു

മോറാഴ 
പാപ്പിനിശേരി കോ ഓപ്പറേറ്റീവ്‌ റൂറൽ ബാങ്കിന്റെ 15ാമത്‌ ശാഖ മോറാഴ കൂളിച്ചാലിൽ ഉത്സവാന്തരീക്ഷത്തിൽ  സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. സേഫ്‌ ഡെപ്പോസിറ്റും ലോക്കറും ഹാൻവീവ്‌ ചെയർമാൻ ടി കെ ഗോവിന്ദൻ  ഉദ്‌ഘാടനംചെയ്‌തു.  ആദ്യ നിക്ഷേപവും വായ്‌പ വിതരണവും സഹകരണ സംഘം ഡെപ്യൂട്ടി രജിസ്‌ട്രാർ അജിത എടക്കാടൻ നിർവഹിച്ചു. സഹ. അസി. രജിസ്‌ട്രാർ പി പി അഷറഫ്,  പി കെ ശ്യാമള,  കെ സന്തോഷ്, കല്യാശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രതി, കെ നാരായണൻ, എം വി ജനാർദനൻ, ടി കെ ദിവാകരൻ, എം ബിസിത,  ഇ മോഹനൻ, കൗൺസിലർ പി പി സത്യൻ, മനോഹരൻ പാച്ചേനി, ഇ വേണുഗോപാൽ, കെ അംബുജാക്ഷി എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top