20 December Friday

ജില്ലാ പഞ്ചായത്ത് സൈഡ് വീൽ 
സ്‌കൂട്ടർ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന സ്കൂട്ടറുകള്‍ പ്രസിഡന്റ് പി പി ദിവ്യ വിതരണം ചെയ്തപ്പോള്‍

കണ്ണൂർ
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സൈഡ് വീൽ സ്‌കൂട്ടറിന്റെ വിതരണം  പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു.  വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു പദ്ധതി വിശദീകരിച്ചു. 
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, കെ കെ രത്‌നകുമാരി,  ടി സരള, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ,  വി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top