കണ്ണൂർ
മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പൊലീസും സംയുക്തമായി കണ്ണൂർ ആർടി ഓഫീസ് ഹാളിൽ ആരംഭിച്ച ഇ ചലാൻ അദാലത്ത് ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച അദാലത്തിൽ ആയിരത്തോളും ചലാനുകൾ തീർപ്പാക്കി.
പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗകര്യം പ്രയോജനപ്പെടുത്തി. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാതെ വാഹന ഉടമ വിദേശത്തായി ഒടിപി ലഭിക്കാതെ ചലാൻ അടയ്ക്കാൻ പറ്റാത്തവർ, വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടതിനാൽ പൊലീസിന്റെയും എംവിഡിയുടെയും ചലാനുകൾ അടയ്ക്കാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടും.
അദാലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടും പോലീസിന്റെ അഞ്ചും കൗണ്ടറുകൾ പ്രവർത്തിക്കുന്നു. രാവിലെ 10 മുതൽ നാലുവരെ എടിഎം കാർഡ് വഴിയോ യുപിഐ ആപ്പ് വഴിയോ പണം അടയ്ക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..