28 October Monday
ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഇന്ന്‌ സമാപിക്കും

സർഗസൗന്ദര്യമായി യുവതലമുറ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവപ്രതിഭാ സംഗമം സുരേഷ് ബാബു ശ്രീസ്ഥ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
ജീവിതത്തിന്റെ ഇരമ്പലുകളെ ചേർത്ത് പിടിക്കുന്നതെല്ലാം കാലാതിവർത്തിയായി മാറുമെന്ന്‌ എഴുത്തിലും വായനയിലും കലയിലും അടയാളപ്പെടുത്തുന്ന യുവതലമുറയുടെ സംഗമമായിരുന്നു ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിലെ മൂന്നാം ദിവസം. എഴുത്തിലും വായനയിലുമെന്നപോലെ ജീവിതത്തിലും കാഴ്‌ചപ്പാടുകളിലും അവർ പുലർത്തുന്ന സൂക്ഷ്‌മത ഓരോ വാക്കിലും നിറഞ്ഞു.  മാടായിപ്പാറയെക്കുറിച്ചുള്ള  സംവാദവും മൂന്നാം ദിവസത്തെ സവിശേഷതയായി.  ഗ്രന്ഥാലോകത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായുള്ള  മാടായിപ്പാറ പതിപ്പിന്റെ പ്രകാശനം പത്രാധിപർ പി വി കെ പനയാൽ ഉദ്ഘാടനംചെയ്തു. എം കെ രമേഷ്‌കുമാർ അധ്യക്ഷനായി.  നിരൂപകൻ ഇ പി രാജഗോപാലൻ പതിപ്പ്‌ പ്രകാശിപ്പിച്ചു.   ഇ ഉണ്ണികൃഷ്ണൻ, പി കെ ഭാഗ്യലക്ഷ്മി, അബ്ദുള്ള അഞ്ചിലത്ത്, ജാനമ്മ കുഞ്ഞുണ്ണി, മിനി പ്രസാദ് എന്നിവർ സംസാരിച്ചു.  വൈക്കത്ത് നാരായണൻ സ്വാഗതവും വൈ വി സുകുമാരൻ നന്ദിയുംപറഞ്ഞു.
‘സാഹിത്യം –-കല–- സമൂഹം’  യുവപ്രതിഭകളുടെ സംഗമം നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനംചെയ്തു.  നാരായണൻ കാവുമ്പായി മോഡറേറ്ററായി,  ആർ ശ്യാംകൃഷ്ണൻ, ജിൻഷ ഗംഗ, അമൃത കേളകം, കെ ആര്യ, കെ അഭിജിത്, ദൃശ്യ പത്മനാഭൻ, ആദിത്യൻ തിരുമന, കാർത്തിക കെ  പ്രഭ, റീഗ ബാബു, ഗസൽ ഫാബിയോ, കലേഷ് കരുണാകരൻ, ഹിതൈഷ്ണി ബിനീഷ്, അർജുൻനാഥ്, അമയ സിദ, ഷൈജ ബിനീഷ്, രമ്യ രതീഷ്, ശില്പ എന്നിവരുടെ വാക്കുകളും അവതരണങ്ങളും ഹൃദയഹാരിയായി. മനോജ്കുമാർ പഴശ്ശി സ്വാഗതവും എം ബാലൻ നന്ദിയുംപറഞ്ഞു. ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്റെ വയലാർ ഗാനാലാപനത്തോടെയാണ് സംഗമം ആരംഭിച്ചത്‌. 
വൈകിട്ട്‌ നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ നാടൻപാട്ട് വലന്താളം അരങ്ങേറി. എ ബിജു സ്വാഗതം പറഞ്ഞു. വിവിധ പുസ്തകങ്ങളും പ്രകാശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് സമപാന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. എം മുകുന്ദൻ മുഖ്യാതിഥിയാകും.  കരിവെള്ളൂർ മുരളി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top