29 December Sunday

തിരക്കിലമർന്ന് 
ഇരിട്ടി പുഷ്പോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

മൈത്രീ കലാകേന്ദ്രം ഇരിട്ടിയിൽ സംഘടിപ്പിച്ച 
പുഷ്‌പോത്സവത്തിൽ നിന്ന്‌

 ഇരിട്ടി

ക്രിസ്‌മസ്‌ –-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മൈത്രീ കലാകേന്ദ്രം സംഘടിപ്പിച്ച പുഷ്‌പോത്സവത്തിൽ തിരക്കേറി. ലൈബ്രറി കൗൺസിൽ സഹായത്തോടെ ഒരുക്കിയ മൈത്രീ പുസ്തകോത്സവവും വിവിധയിനം വാണിജ്യ സ്റ്റാളുകളും സർക്കാർ, അർധസർക്കാർ, സഹകരണ മേഖലകളിലെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയിലെ വൈവിധ്യങ്ങളായുണ്ട്‌. വിവിധയിനം  ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്ന ഫുഡ്‌കോർട്ടുമുണ്ട്‌. കുടുംബശ്രീ, ഐആർപിസി സ്റ്റാളുകളുമുണ്ട്‌. 
പുഷ്‌പ, ഫല പ്രദർശനവും കാർഷിക നടീൽ വസ്തുക്കളുടെ വിൽപ്പനയുമുണ്ട്‌.  കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഒരുക്കിയ അമ്യൂസ്‌മെന്റ്‌ പാർക്കും പുഷ്‌പോത്സവത്തിലേക്ക്‌ ആളുകളെ ആകർഷിക്കുന്നു. പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ്‌ പ്രവേശനം. അവധി ദിനങ്ങളിൽ പകൽ 11 മുതൽ പുഷ്‌പോത്സവ പ്രദർശന നഗരി സജീവമാണ്‌. ജനുവരി അഞ്ചിന്‌  സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top