കണ്ണൂർ
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനംചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിജിൽ പി നാരായണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കല്ലറ മധു, സംസ്ഥാന സെക്രട്ടറി നവീൻ, പി എസ് പ്രസാദ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. നിജിൽ പി നാരായണനെ പ്രസിഡന്റായും പി നിഷാദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ദേവദാസ് (വൈസ് പ്രസിഡന്റ്), കെ ശ്രീശൻ (ജോയിന്റ് സെക്രട്ടറി), കെ ജസ്‌ന (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..