23 December Monday

പ്ലൈവുഡ് കമ്പനിയിൽ 
തീപിടിത്തം മര ഉരുപ്പടികളും 
ഉപകരണങ്ങളും 
നശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

 കണ്ണപുരം

അയ്യോത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം.  മര ഉരുപ്പടികളും ഉപകരണങ്ങളും കത്തിച്ചാമ്പലായി. സ്റ്റാർ ബോർഡ്‌ ഇൻഡസ്ട്രീസിന്റെ സീസനിങ് ചേമ്പറിനാണ് തീപിടിച്ചത്.   ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. സി അബൂബക്കറിന്റേതാണ്‌   സ്ഥാപനം.  വാതിൽ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഫ്ലാഷ് ഡോർ  ഉണക്കാറുള്ള സീസണിങ് ചേമ്പറിൽ താപനില ഉയർന്നതാവാം  തീപിടിത്തത്തിന് കാരണമെന്ന്‌ കരുതുന്നു.  ഉപകരണങ്ങളും  400 ലധികം മര ബോർഡുകളും  കത്തിനശിച്ചു.  ലക്ഷങ്ങളുടെ  നഷ്ടമുണ്ട്.  തീ ഉയരുന്നത്  ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.   കണ്ണൂർ, തളിപ്പറമ്പ് ഫയർഫോഴ്സ് യൂണിറ്റുകളും   പൊലീസും ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top