22 December Sunday

ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായി നടന്ന വിളംബര റാലി

പിണറായി 
ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൺ ടൂർണമെന്റ് പിണറായിയിൽ ആരംഭിച്ചു. പിണറായി കൺവൻഷൻ സെന്ററിന് സമീപമുള്ള ഗ്രൗണ്ടിൽ   എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമടം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബോൾ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ കെ സുധാകരൻ അധ്യക്ഷനായി. ഡോ. കെ പി പ്രശോഭിത്, കെ ശാന്തകുമാർ,  വിജയൻ മാച്ചേരി, കെ പി രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. പി കെ പ്രതീഷ് സ്വാഗതം പറഞ്ഞു. ജില്ലയിലെ 14 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. ഞയർ വൈകിട്ട്‌ മത്സരങ്ങൾ സമാപിക്കും. ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top