ചെറുതാഴം
അറിവിന്റെ അനന്ത വിശാലതയിലേക്ക് പ്രേക്ഷകരെ നയിച്ച് ബാലസംഘം സംവാദ സദസ്സ്. ചരിത്രവും വർത്തമാനവും ഭൂതകാലവും ചർച്ച ചെയ്‌ത സംവാദ സദസ്സ് പ്രേക്ഷകർക്ക് നവ്യാനുഭവങ്ങൾ സമ്മാനിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയം അങ്കണത്തിൽ സംവാദമൊരുക്കിയത്. ഗ്രാന്റ്‌മാസ്റ്റർ ജി എസ് പ്രദീപ് നയിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീപഥ് യാനെ ആദരിച്ചു. സുഭാഷ് അറുകര നാടൻപാട്ട് അവതരിപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് അധ്യക്ഷനായി.എം വിജിൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, മാടായി ഏരിയാ സെക്രട്ടറി വി വിനോദ്, ബാലസംഘം ജില്ലാ സെക്രട്ടറി അനുവിന്ദ് ആയിത്തറ, പ്രസിഡന്റ് കെ സൂര്യ, ജില്ലാ കൺവീനർ പി സുമേശൻ, എം അനുരാഗ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 5, 6 തിയതികളിൽ കുളപ്പുറത്താണ് സമ്മേളനം. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
കമ്പവലി മത്സരം മാറ്റി
മാട്ടൂൽ
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാട്ടൂൽ സെൻട്രലിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കമ്പവലി മത്സരം മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..