21 November Thursday

ചെറുപുഴയിൽ വീണ്ടും പുലി?

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

ചെറുപുഴയിൽ പുലിയെന്ന് കരുതുന്ന ജീവിയെ കണ്ട സ്ഥലത്ത് നാട്ടുകാർ എത്തിയപ്പോൾ

ചെറുപുഴ 
ചെറുപുഴയിൽ വീണ്ടും പുലിയെ  കണ്ടെന്ന് നാട്ടുകാർ. മത്സ്യമാർക്കറ്റിന് സമീപത്തെ പെട്രോൾ പമ്പിന്റെ എതിർ വശത്ത് തേജസ്വിനി പുഴയോരത്താണ്  നാട്ടുകാർ  പുലിയെ കണ്ടത്. തിങ്കൾ രാത്രി പത്തിനാണ് നായ കരയുന്ന ശബ്ദം കേട്ട് നോക്കിയ പമ്പിലെ ജീവനക്കാർ പുലിയെ കണ്ടത്. കഴിഞ്ഞ വ്യാഴാഴ്‌ച  കണ്ട അതേ സ്ഥലത്താണ് വീണ്ടും പുലിയെ കണ്ടത് . 
പുഴയുടെ മറുകര കാസർകോട്‌ ജില്ലയാണ്. ഇവിടെ ഒരു സ്ത്രീ പുലിയെ കണ്ടതിനെ തുടർന്ന് പൊലീസും വനംവകുപ്പും രാത്രി പരിശോധന നടത്തവെയാണ് ഇക്കരയിലും പുലി സാന്നിധ്യം ഉണ്ടായത്. മുമ്പ് പുലിയെ കണ്ടപ്പോൾ കാൽപ്പാദവും പമ്പിലെ സിസിടിവിയിൽ ദൃശ്യവും പതിഞ്ഞിരുന്നു. എന്നാലത് പുലിയല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറഞ്ഞത്. വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ എണ്ണം കൂട്ടണമെന്നും കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top