19 September Thursday

സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾ 1ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024
കണ്ണൂർ
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി ജില്ലയിലെ  ബ്രാഞ്ച് സമ്മേളനങ്ങൾ ഞായറാഴ്‌ച തുടങ്ങുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 4394 ബ്രാഞ്ച് സമ്മേളനങ്ങളും സെപ്‌തംബർ 30നകം പൂർത്തീകരിക്കും. 23–-ാം  പാർടി കോൺഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പാക്കിയതിലെ അനുഭവങ്ങളും കഴിഞ്ഞ സമ്മേളനം മുതൽ  നടത്തിയ പ്രവർത്തനങ്ങളും  വിമർശന, സ്വയംവിമർശനാടിസ്ഥാനത്തിൽ പരിശോധിച്ച്‌  ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയാണ്  ലക്ഷ്യം. 
 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച്‌  വിപുലമായ അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കും. പൊതുയിടങ്ങളും  പാർടിയുടെ എല്ലാ ഓഫീസുകളും ക്ലബ്ബുകളും വായനശാലകളും ശുചീകരിക്കും. മാലിന്യമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ശുചിത്വ കേരളം പദ്ധതിയുമായി  സഹകരിക്കും. ഒക്ടോബർ രണ്ട്‌ ഗാന്ധിജയന്തി  മുതൽ നവംബർ 25 അന്താരാഷ്ട്ര  സീറോ വേസ്റ്റ് ദിനംവരെ പദ്ധതി പ്രവർത്തനങ്ങളിൽ പാർടി പ്രവർത്തകർ വ്യാപൃതരാകുമെന്നും എം വി ജയരാജൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top