27 December Friday

ഷിംജിത്തിന്റെ ജൈവകലവറയിലേക്ക്‌ വീണ്ടും പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

എൻ ഷിംജിത്ത്‌ കൃഷിയിടത്തിൽ

മട്ടന്നൂര്‍

ഔഷധസസ്യ പരിപാലനത്തിൽ ശ്രദ്ധേയനായ യുവകർഷകൻ തില്ലങ്കേരി കാഞ്ഞിരാട്‌ ‘ജൈവക’ ത്തിൽ എൻ ഷിംജിത്തിന്‌ വീണ്ടും പുരസ്‌കാരം. ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച ജൈവസംരക്ഷക കർഷകനുള്ള പുരസ്‌കാരമാണ്‌ ഇത്തവണയെത്തിയത്. ഇരുപതേക്കറിലെ ഷിംജിത്തിന്റെ കൃഷിഭൂമിയിലെ വിളവൈവിധ്യവും കൃഷിരീതികളും വിസ്മയക്കാഴ്‌ചയാണ്. നാലേക്കറില്‍ ഔഷധസസ്യങ്ങള്‍ മാത്രമാണ്.
1,500 ഇനം ഔഷധസസ്യം വളർത്തുന്നുണ്ട്‌. 260 നാടൻ നെൽവിത്തുകളും 130 മഞ്ഞള്‍ വിത്തിനങ്ങളും സംരക്ഷിക്കുന്നു. വിവിധയിനം പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും മൃഗസംരക്ഷണവുമുണ്ട്‌. 5,000 തൈകൾ നട്ട്‌ പാഷൻ ഫ്രൂട്ട്‌ കൃഷിയും ആരംഭിച്ചിട്ടുണ്ട്‌. ജൈവവൈവിധ്യ പഠനകേന്ദ്രം കൂടിയായ ഷിംജിത്തിന്റെ ജൈവക കലവറയില്‍ നിത്യസന്ദര്‍ശകരായി എത്തുന്നത് വിദ്യാര്‍ഥികളും സഞ്ചാരികളുമുള്‍പ്പെടെ നിരവധിപ്പേരാണ്. അച്ഛന്‍ പരേതനായ പോരുകണ്ടി ബാലനില്‍നിന്നാണ് കാര്‍ഷിക മേഖലയെ കുറിച്ച് അറിവ് നേടുന്നത്. സംസ്ഥാനത്തെ മികച്ച ജൈവ കർഷകൻ, യുവകര്‍ഷ പുരസ്കാരം, സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം തുടങ്ങി എണ്‍പതിലധികം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. ഭാര്യ: എന്‍ സുനില. മക്കള്‍: ആദിസൂര്യ, ആദികിരണ്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top