23 December Monday

അന്ത്യവിശ്രമം വായനശാലയ്ക്ക് സമീപം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

അനുശോചനയോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു

ചൊക്ലി
നോർത്ത് മേനപ്രം മാമൻ വാസു സ്മാരക മന്ദിരത്തിന് സമീപമാണ്  പുഷ്പന്‌ അന്ത്യവിശ്രമമൊരുക്കിയത്. പുഷ്പന്റെ ആഗ്രഹ പ്രകാരമാണ്‌   മാമൻ വാസു സ്മാരക മന്ദിരം പണിതത്‌.  1999 ഡിസംബർ ഏഴിന്‌  പുഷ്പൻ തന്നെയാണ്‌   കല്ലിട്ടത്. കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയമുൾപ്പെടെയുള്ള കെട്ടിടം 2005 ൽ വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു.  പുതുക്കുടിയിലെ വീട്ടുമുറിയിൽ കിടന്ന്‌ വായനശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾക്ക് നിർദേശം നൽകി. പുഷ്പന്റെ ശ്രമഫലമായി ലൈബ്രറി കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു.
എൽഡിഎഫ് അനുശോചിച്ചു
കണ്ണൂർ
പുഷ്പന്റെ വേർപാടിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സുമായി ഇടതുപക്ഷ പ്രസ്ഥാനത്തിന് ജീവിത കാലം മുഴുവൻ കരുത്ത് പകർന്ന പോരാളിയെയാണ് നഷ്ടമായത്. പുഷ്പൻ ജനഹൃദയങ്ങളിൽ എന്നും മായാതെ ഉണ്ടാകുമെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ചൊക്ലി
പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷിയോഗം ചേർന്നു.  എം വി ജയരാജൻ അധ്യക്ഷനായി.  വിപ്ലവകാരികളുടെ മനസ്സിൽ അണയാത്ത കനലായി പുഷ്പൻ എല്ലാകാലത്തും ജീവിക്കുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മേനപ്രത്തെവീട്ടിൽ 30 വർഷമായി കിടക്കുമ്പോഴും പുഷ്പൻ ദേശീയരാഷ്ട്രീയത്തിലുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നു. എന്നും രാഷ്ട്രീയം സംസാരിച്ചിരുന്ന പുഷ്പന്റെ അടങ്ങാത്ത പോരാട്ടവീര്യം എന്നും ഊർജമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 
കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, സെക്രട്ടറിയറ്റംഗം എം സ്വരാജ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ എംഎൽഎ, എ എ റഹീം എംപി,  വി വസീഫ്, ഷാജി എം ചൊക്ലി,  എ പ്രദീപൻ, പി കെ യൂസഫ്, ഡിവൈഎഫ്ഐ  തമിഴ്നാട് സംസ്ഥാനസെക്രട്ടറി ശിങ്കാരവേലൻ, കർണാടക സംസ്ഥാന ട്രഷറർ സന്തോഷ് ബജാൾ, യു ബാബുഗോപിനാഥ്, കെ സുരേഷ്,  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജയ്ക് സി തോമസ്, കെ ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top