കണ്ണൂർ
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരത്തുമായി യാത്രക്കാരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടും കടിയേറ്റ നായകളെ പിടികൂടിയില്ല. കോർപറേഷന്റെ നിരുത്തരവാദപരമായ സമീപനത്താൽ നഗരത്തിൽ അലഞ്ഞുതിരിയുന്ന നായകൾക്കെല്ലാം പേവിഷബാധയേൽക്കുമെന്ന ഭീതിയിലാണ്. നായകളെ പിടിക്കാൻ ആളില്ലെന്നാണ് ന്യായീകരണം. അടിയന്തര നടപടി സ്വീകരിക്കാത്തതിൽ കോർപറേഷനെതിരെ പ്രതിഷേധം വ്യാപകമാണ്.
വെള്ളിയാഴ്‌ചയും നായകളെ പിടികൂടി വാക്‌സിനേഷൻ നൽകാൻ തീരുമാനമായിട്ടില്ല. ഇത് കാരണം കണ്ണൂർ നഗരത്തിലും റെയിൽവേ സ്‌റ്റേഷനിലുമെത്തുന്ന ആയിരക്കണക്കിനാളുകൾ ആശങ്കയിലാണ്.
ബുധനാഴ്‌ചയാണ് റെയിൽവേ സ്‌റ്റേഷനിലെത്തിയ 15പേരെ തെരുവുനായ കടിച്ചത്.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരത്തുമായി അലഞ്ഞുതിരിയുന്ന നിരവധി നായകൾക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും കഴിയുന്ന നായകളെയെല്ലാം റെയിൽവേ അധികൃതർ അടിച്ചോടിച്ചു. ഈ നായകളെല്ലാം നഗര പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിലെത്തുന്നവർ ഭീതിയിലാണ്. ഇവ മറ്റു നായകളുമായി കടിപിടിയും കൂടുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..