കാറ്റഗറി 1
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് മൃഗങ്ങൾ നക്കുക –- കുത്തിവയ്‌പ് നൽകേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ച് കഴുകുക
കാറ്റഗറി 2
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത പോറലുകൾ –- പ്രതിരോധ കുത്തിവയ്‌പ് എടുക്കണം
കാറ്റഗറി 3
രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി –- ഇൻട്രോ ഡെർമൽ റാബീസ് വാക്‌സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിൻ (എച്ച് ആർഐ ജി).
വാക്‌സിൻ എടുക്കേണ്ട
ദിവസ ക്രമം
കടിയേറ്റ ഉടൻ, 3, 7, 28
വാക്‌സിൻ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും
തെരഞ്ഞെടുത്ത ജില്ലാ, ജനറൽ ആശുപത്രികളിലും ലഭിക്കും.
വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്‌പുകൾ എടുക്കുക.
മൃഗങ്ങളാൽ മുറിവേറ്റാൻ പ്രഥമശുശ്രൂഷ പ്രധാനമാണ് . കടിയേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് 15മിനുട്ട് നന്നായി കഴുകുക. മുറിവിൽ ലേപനങ്ങൾ പുരട്ടുകയോ മറ്റ് വസ്‌തുക്കൾ ചൂടാക്കി വയ്‌ക്കുകയോ ചെയ്യരുത്. കടിയേറ്റ ആളിനെ ഭയപ്പെടുത്താതെ എത്രയും പെട്ടെന്ന് സർക്കാർ ആശുപത്രിയിലെത്തി ചികിത്സ ഉറപ്പാക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..