17 September Tuesday

നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം 
നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം നവീകരണത്തിന്‌ എം വി ഗോവിന്ദൻ എംഎൽഎ കല്ലിടുന്നു

തളിപ്പറമ്പ്‌
നാടിന്റെ കായിക സ്വപ്‌നങ്ങൾക്ക്‌ കരുത്ത്‌ പകരാൻ പരിയാരം പഞ്ചായത്തിലെ  നെല്ലിപ്പറമ്പ്‌ കായിക സ്‌റ്റേഡിയം നവീകരണ പ്രവൃത്തി തുടങ്ങി. കായിക മേഖലയെ ജനകീയമാക്കാൻ പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ്‌ രണ്ടേമുക്കാൽ എക്കർ വിസ്‌തൃതിയുള്ള നെല്ലിപ്പറമ്പ്‌ സ്‌റ്റേഡിയം നവീകരിക്കുന്നത്‌. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടായ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ സ്‌റ്റേഡിയം നവീകരിക്കുന്നത്‌. നവീകരണ പ്രവൃത്തിക്ക്‌  എം വി ഗോവിന്ദൻ എംഎൽഎ  കല്ലിട്ടു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ  അധ്യക്ഷനായി. എക്‌സിക്യുട്ടിവ്‌ എൻജിനിയർ എ പി എം മുഹമ്മദ് അഷറഫ് റിപ്പോർട് അവതരിപ്പിച്ചു. ആർ ഗോപാലൻ, ടി പി രജനി, സി ബാലകൃഷ്‌ണൻ, ടി വി നാരായണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ സ്വാഗതവും പി പ്രദീപ്‌കുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top