18 December Wednesday
വൈദ്യുതി പുനസ്ഥാപിക്കൽ ദ്രുതഗതിയിൽ

അപകട ഭീഷണി: 126 ട്രാൻസ്‌ഫോമർ ഓഫാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
കണ്ണൂർ
മിന്നൽച്ചുഴലിയിലുണ്ടായ വൈദ്യുതിത്തകരാർ പരിഹരിക്കൽ അന്തിമഘട്ടത്തിലെത്തിയപ്പോൾ  ഭീഷണിയായി അതിശക്ത  മഴ. രണ്ട് ദിവത്തെ  മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് 126  ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്യേണ്ടി വന്നു. പലപ്രദേശങ്ങളും  വീണ്ടും ഇരുട്ടിലായി. വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹത്തിന്റെ  അപകടഭീഷണി ഒഴിവാക്കാനായാണ് ട്രാൻസ്‌ഫോർമറുകൾ ഒഫാക്കിയത്‌.  കണ്ണുർ ഇലക്ട്രിക്കൾ സർക്കിളിന് കീഴിൽ കോളയാട്, പെരിങ്ങത്തൂർ, കൂത്തുപറമ്പ്, പാറാട്, വേങ്ങാട് എന്നീ സെക്ഷനുകളിലായി 77 ട്രാൻസ്‌ഫോർമറുകളും  ശ്രീകണ്ഠപുരം സർക്കിളിന് കീഴിൽ ശിവപുരം, മട്ടന്നൂർ, ഇരിക്കൂർ, പയ്യാവൂർ സെക്ഷനുകളിലായി 49 ട്രാൻസ്‌ഫോർമറുകളും ഓഫ്‌ചെയ്‌തു.   മട്ടന്നൂരിൽ മണ്ണിടിച്ചിലും കേളകത്ത് മലവെള്ളപ്പാച്ചിലും ഉണ്ടായെങ്കിലും സമയോചിതമായ ഇടപെടലിലൂടെ വൈദ്യുതി ബന്ധം സുരക്ഷിതമാക്കി. വൈകിട്ട്‌ വെള്ളം താഴ്‌ന്നതോടെ  ഭൂരിഭാഗം ട്രാൻസ്‌ഫോർമറുകളും ചാർജ്‌ചെയ്‌തു.  രാത്രി വൈകിയും   ജീവനക്കാർ വൈദ്യുതി പുനസ്ഥാപിക്കാനുള്ള  പ്രവർത്തനങ്ങളിലാണ്. 
മരം വീഴുന്നത്‌ തുടരുന്നതിനാൽ തൂൺ  തകർന്നും ലൈൻ പൊട്ടിയും  വൈദ്യുതി തടസ്സവും നാശവും തുടരുന്നു.  ചൊവ്വാഴ്ച  18 എച്ച്ടി പോസ്റ്റുകളും 160 എൽടി പോസ്റ്റുകളും തകർന്നു. 240 സ്ഥലങ്ങളിൽ  ലൈനിൽ മരം വീണു.  മറ്റ്‌ ജില്ലകളിൽനിന്നും എത്തിയവരും ജില്ലയിലെ ദ്രുതകർമ സേനയും വിവിധ സംഘങ്ങളായി  രംഗത്തുണ്ട്‌. കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ പി  സുരേന്ദ്ര  കണ്ണൂരിലെത്തി  പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top