22 November Friday

ദുരന്ത നിവാരണത്തിന്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മെരുവമ്പായി ടൗണിൽ വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തനവുമായി അഗ്നിരക്ഷാ സേനയും നാട്ടുകാരും റെസ്ക്യൂ ബോട്ടുമായി ഇറങ്ങിയപ്പോൾ

 കണ്ണൂർ

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ആരോഗ്യവകുപ്പ്‌ അടിയന്തര യോഗം  ചേർന്നു. ആംബുലൻസുകൾ, ആരോഗ്യവകുപ്പിന്റെ മറ്റു വാഹനങ്ങൾ എന്നിവ  കേടുപാടുമാറ്റി  ദുരന്തങ്ങളെ നേരിടാൻ സജ്ജമാക്കാൻ  തീരുമാനിച്ചു. ദുരന്ത നിവാരണ വളന്റിയർമാർക്ക്‌  പ്രതിരോധ ഗുളികകൾ നൽകും. ദുരിതാശാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കുന്നതിന്‌  ആരോഗ്യ പ്രവർത്തകർ  ദിവസവും സന്ദർശിക്കും.  
ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡിഎംഒമാർ,  വിവിധ പ്രോഗ്രാം ഓഫീസർമാർ, മേജർ ആശുപത്രികളിലെ സൂപ്രണ്ടുമാർ, ബ്ലോക്ക് തല മെഡിക്കൽ ഓഫീസർമാർ എന്നിവർ  ഓൺലൈനായി പങ്കെടുത്തു.
ജാഗ്രത തുടരണം:  കലക്ടർ
കണ്ണൂർ
മഴ തുടരുന്നതിനാൽ  ജാഗ്രത വേണമെന്ന്‌  കലക്ടർ അരുൺ കെ വിജയൻ. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top