ഖാദിത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം | Kannur | Kerala | Deshabhimani | Saturday Aug 31, 2024
24 December Tuesday

ഖാദിത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ജില്ലാ ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ 
ഖാദി മേഖലയിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ജില്ലാ ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂലി കുടിശ്ശികസഹിതം ഓണത്തിനുമുമ്പ്‌ വിതരണംചെയ്യണമെന്നും  തൊഴിലാളികളിൽനിന്ന് ശേഖരിച്ച അംശദായം സ്ഥാപനവിഹിതമടക്കം ക്ഷേമനിധി ബോർഡിലേക്ക് അടച്ചുതീർക്കണമെന്നും ആവശ്യപ്പെട്ട്  ഖാദി സ്ഥാപനങ്ങളിലേക്ക് സെപ്തംബർ അഞ്ചിന് മാർച്ചുനടത്താനും സമ്മേളനത്തിൽ തീരുമാനമായി.  
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്തു. ഒ കാർത്യായനി അധ്യക്ഷയായി. കെ യു രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും  കെ സത്യഭാമ  കണക്കും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ, കെ സുശീല, എ സുരേന്ദ്രൻ, സി സതി, കെ ബിന്ദു എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ഒ കാർത്യായനി (പ്രസിഡന്റ്‌), കെ സത്യഭാമ (സെക്രട്ടറി), എ സുരേന്ദ്രൻ, ടി പി രാജൻ, കെ ബിന്ദു (വൈസ് പ്രസിഡന്റ്‌), കെ സുശീല, സി സതി, എം അനിത (ജോ. സെക്രട്ടറി), കെ യു രാധാകൃഷ്ണൻ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top