23 December Monday

ഡിജിറ്റൽ സാക്ഷരത കൈപ്പുസ്തക പ്രകാശനം മൂന്നിന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കാസർകോട് 
ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ കൈറ്റിന്റെ സഹകരണത്തോടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ  സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി –- ഉയരങ്ങൾ കീഴടക്കാം  പ്രഖ്യാപനത്തിന്റെ മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ സാക്ഷരത കൈപ്പുസ്തകം  മൂന്നിന് രാവിലെ 10ന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിലെ തദ്ദേശ അദാലത്ത് വേദിയിൽ  മന്ത്രി എം ബി രാജേഷ്  പ്രകാശിപ്പിക്കും.
ഡിജിറ്റൽ സാക്ഷത നേടിയ എല്ലാവർക്കും അത്‌ മറന്നു പോകാതിരിക്കുന്നതിനും  കൂടുതൽ പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി സംസ്ഥാനത്ത് ആദ്യമായാണ് ഡിജിറ്റൽ സാക്ഷരത കൈപ്പുസ്തകം തയ്യാറാക്കിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top