22 December Sunday
സംഘാടക സമിതിയായി

റവന്യു ജില്ലാ സ്കൂൾ ഒളിമ്പിക്സ്‌ നീലേശ്വരത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ്‌ സംഘാടക സമിതി രൂപീകരണ യോഗം പി ബേബി ഉദ്ഘാടനം ചെയ്യുന്നു

ചായ്യോത്ത് 

റവന്യൂ ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ്‌  21 മുതൽ 23 വരെ   നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കും. മേളയ്‌ക്ക്‌ ചായ്യോത്ത് ജിഎച്ച്എസ്എസ് ആതിഥേയത്വം വഹിക്കും. സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി  ബേബി   ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ  കെ ശകുന്തള അധ്യക്ഷയായി. 
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌  ടി കെ രവി മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ വി അജിത്ത് കുമാർ, പഞ്ചായത്തംഗം പി  ധന്യ, പ്രിൻസിപ്പൽ ടി വി സച്ചിൻ കുമാർ,  സി ബിജു,  ഹെഡ്മാസ്റ്റർ കെ സന്തോഷ്,  എം പി പ്രസന്നകുമാർ, കെ മനോഹരൻ,  കെ ഷാനി, പി ദീപേഷ്‌കുമാർ, ഡിഇഒ കെ അരവിന്ദ, കെ ഇ പ്രീതി മോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ രവി (ചെയർമാൻ), ഡിഡിഇ ടി വി മധുസൂദനൻ (ജനറൽ കൺവീനർ),   ഡിഇഒ കെ അരവിന്ദ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top