22 December Sunday
സംഘാടകസമിതിയായി

റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദിനൂരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ജില്ലാ സ്‌കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

ഉദിനൂർ

റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 20 മുതൽ 25വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിനായി സംഘാടക സമിതി രൂപീകരിച്ചു.  എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി.  
ഡിഇഒ കെ അരവിന്ദാക്ഷ ബജറ്റ്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മുഹമ്മദ്‌ അസ്ലം, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ശകുന്തള, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം മനു, ജില്ലാ പഞ്ചായത്തംഗങ്ങളായ സി ജെ സജിത്ത്‌,  എസ്‌ എൻ സരിത എന്നിവരും എം സുമേഷ്‌, കെ അനിൽകുമാർ, പി വി അനിൽകുമാർ, എം സുനിൽകുമാർ, വിജയലക്ഷ്‌മി, പി ബുഷ്‌റ, പി പി കുഞ്ഞികൃഷ്‌ണൻ, പി വി ലീന, റോജി ജോസഫ്‌, കെ പ്രശാന്ത്‌, പ്രഭാകരൻ, കെ സുബൈദ, സി കുഞ്ഞിക്കൃഷ്‌ണൻ, സത്യൻ മാടക്കാൽ എന്നിവരും സംസാരിച്ചു. ഡിഡിഇ ടി വി മധുസൂദനൻ സ്വാഗതവും പിടിഎ പ്രസിഡന്റ്‌ വി വി സുരേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം രാജഗോപാലൻ എംഎൽഎ (ചെയർമാൻ), ടി വി മധുസൂദനൻ (കൺവീനർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top