22 December Sunday

പ്രവാസി ക്ഷേമത്തിന്‌ 
കാലോചിത മാറ്റങ്ങൾക്ക് നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കലക്ടറേറ്റിൽ പ്രവാസികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി യോഗത്തിൽ എ സി മൊയ്തീൻ എംഎൽഎ സംസാരിക്കുന്നു

 കാസർകോട് 

പ്രവാസികളുടെ ക്ഷേമത്തിനായുള്ള  നിയമസഭാ സമിതിയ്ക്കു മുന്നിൽ കാലോചിതമായ മാറ്റം ഉൾപ്പെടെയുള്ള നിരവധി നിർദേശങ്ങളുമായി  സംഘടന പ്രതിനിധികൾ.  
ചെയർമാൻ എ സി മൊയ്തീന്റെ നേതൃത്വത്തിലുള്ള സമിതിക്ക്‌ മുന്നിലാണ്‌ നിർദേശങ്ങൾ നൽകിയത്‌. 
ലോക കേരളസഭയിൽ നിർദ്ദേശിച്ച പ്രവാസി ഗ്രാമസഭകൾ ആരംഭിക്കുക,  പ്രവാസി സ്വാശ്രയ സംഘങ്ങൾക്ക് വ്യവസായ സംരംഭങ്ങൾ ആരഭിക്കാൻ രജിസ്‌ട്രേഷൻ അനുവദിക്കുക, അറുപതിന് മുകളിലുള്ള പ്രവാസിക്ക് ഗ്രൂപ്പ് ഇൻഷൂറൻസ് പരിരക്ഷ നൽകുക, കൂടുതൽ പ്രവാസികളുള്ള കാസർകോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് പ്രത്യേകം റിജിയണൽ ഓഫീസ് ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങൾ സമിതിക്ക്‌ നൽകി.
ലഭിച്ച നിർദ്ദേശങ്ങളിൽ അർഹമായവ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തി ശുപാർശ സമർപ്പിക്കും.  കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ സി മൊയ്തീൻ അധ്യക്ഷനായി.
സംഘടനകൾ വകുപ്പിന്റെയും സമിതിയുടെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിരവധി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത്  പരിശോധിച്ച് ഉചിതമായ തീരുമാനങ്ങളെടുക്കുമെന്ന് എ സി മൊയ്‌തീൻ പറഞ്ഞു.  
സമിതി അംഗങ്ങളായ എ കെ എം അഷറഫ്, സേവ്യർ ചിറ്റിലപ്പള്ളി, ഇ ടി ടെയ്‌സൺ, കെ എൻ ഉണ്ണികൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി അഖിൽ, നിയമസഭ ഡപ്യൂട്ടി സെക്രട്ടറി ജി ജയകുമാർ, കേരള പ്രവാസി ക്ഷേമ ബോർഡ് കോഴിക്കോട് റിജിയണൽ ഓഫിസ് ഡിസ്ട്രിക്ട് എക്സ്റ്റൻഷണൽ ഓഫീസർ എം മുഹമ്മദ് ബഷീർ, നോർക്ക റൂട്ട്‌സ് കോഴിക്കോട് സെന്റർ മാനേജർ സി രവീന്ദ്രൻ,  എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ, താലൂക്ക് തല 
അദാലത്തുകള്‍ നടത്തും

കാസർകോട്‌
പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ, താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് കോഴിക്കോട് റിജിയണൽ ഓഫീസ് ഡിസ്ട്രിക്ട് എക്സ്റ്റൻഷണൽ ഓഫീസർ എം മുഹമ്മദ് ബഷീർ അറിയിച്ചു.  പരമാവധി വിഷയങ്ങൾ അദാലത്തുകളിൽ തീർപ്പാകും. പാസ്‌പോർട്ടാണ്‌  പ്രവാസി ക്ഷേമ ബോർഡ് സ്വീകരിക്കുന്ന അടിസ്ഥാന രേഖയെന്നും മസ്റ്ററിങ് സമയത്ത് ആധാർ കാർഡ് കൂടി ആവശ്യമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top