03 November Sunday
ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം 
ചെമ്മനാട്‌ ജമാഅത്ത്‌ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നും നാളെയും

വിളയട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ചെമ്മനാട്‌ ജമാഅത്ത്‌ ഹയർസെക്കൻഡറിയിൽ നടക്കുന്ന ശാസ്ത്രോത്സവ നഗരിയിലെ മാലിന്യശേഖരണത്തിനായി ഓലക്കൊട്ടകൾ തയ്യാറാക്കുന്ന എൻഎസ്‌എസ്‌ വളന്റിയർമാർ

 ഇന്ന്‌

ശാസ്‌ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള, പ്രാദേശിക ചരിത്രരചന, ഭൂപട നിർമാണം, വായനമത്സരം
 
നാളെ
സാമൂഹ്യശാസ്‌ത്രമേളയും ഗണിതശാസ്‌ത്ര മേളയും  
 
വേദി
പ്രവൃത്തി പരിചയമേള ഹൈസ്കൂൾ, ഇംഗ്ലീഷ്‌ മീഡിയം ബ്ലോക്ക്‌. മറ്റ്‌ മത്സരങ്ങൾ ഹയർസെക്കൻഡറി ബ്ലോക്ക്‌. 
 
പ്രദർശന സ്‌റ്റാളും
കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ 41  വിഎച്ച്‌എസ്‌സി സ്‌കൂൾ കുട്ടികളുടെ വൊക്കേഷണൽ എക്‌സ്‌പോ  സ്കൂളിലുണ്ട്‌. പ്രത്യേകം തയ്യാറാക്കിയ 41 സ്റ്റാളുകളിലാണ്‌ പ്രദർശനം. 
മത്സരശേഷം, കുട്ടികൾ നിർമിച്ച വസ്തുക്കൾ പ്രദർശിപ്പിക്കും. ഇതിനായി എക്‌സിബിഷൻ കമ്മിറ്റിയും രൂപീകരിച്ചു.  
 
അതിഥി തൊഴിലാളികൾ അരി നൽകി
കാസർകോട്‌, ബേക്കൽ ഉപജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്നാണ്‌  ഭക്ഷണത്തിനുള്ള പച്ചക്കറികളും മറ്റും ശേഖരിച്ചത്‌. കുടുംബശ്രീയൂം സഹായിച്ചു. ചെമ്മനാട്‌ താമസിക്കുന്ന അതിഥി തൊഴിലാളികൾ 115 കിലോ അരി കൈമാറി. 600 പേർക്ക്‌ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം. എൻഎസ്‌എസ്‌ വളണ്ടിയർമാരും കുടുംബശ്രീ പ്രവർത്തകരും ഭക്ഷണം വിളമ്പും. രണ്ട്‌ ദിവസത്തേക്ക്‌ 10,000 പേർക്കുള്ള ഭക്ഷണം ഒരുക്കും. 
 
കിടിലൻ വളന്റിയർ
ചെമ്മനാട്‌ ജമാഅത്ത്‌ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്‌എസ്‌, എൻസിസി, എസ്‌പിസി, ജെആർസി വളണ്ടിയർമാർ മേളയിൽ മുഴുവൻ സമയവും സന്നദ്ധരാണ്‌. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ്‌ മേള. മാലിന്യങ്ങൾ കളയാൻ എൻഎസ്‌എസ്‌ വളണ്ടിയർമാർ നിർമിച്ച ഓലക്കുട്ടകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്‌. എൻഎസ്‌എസിന്റെ  സെൽഫി പോയിന്റിലെത്തിയാൽ ചിത്രവുമെടുക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top