04 December Wednesday

കൊട്ടംകുഴിയിൽ 
നായക്ക്‌ വീണ്ടും കടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
മുള്ളേരിയ 
നാട് പുലിപ്പേടിയിൽ കഴിയുന്നതിനിടെ കാറഡുക്ക വനം പരിധിയിലെ കാടകം കൊട്ടംകുഴിയിൽ വീണ്ടും പുലിയിറങ്ങി.  കെ രാമകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച രാത്രി പന്ത്രണ്ടര മണിയോടെ പുലിയെത്തിയത്. വളർത്തു നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ നായയെ പുലി കടിക്കുന്നതാണ് കണ്ടത്. ബഹളം വച്ചപ്പോൾ പുലി സമീപത്തെ വയൽ വഴി ഓടി രക്ഷപ്പെട്ടതായി രാമകൃഷ്ണൻ പറഞ്ഞു. വളർത്തു നായയുടെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്. പല്ല് താഴ്‌ന്നിറങ്ങിയതിനാൽ നായയുടെ കഴുത്തിന് പരിക്കുണ്ട്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറെ മാസങ്ങളായി കൊട്ടംകുഴിയിലും പരിസരത്തുമായി പല തവണ പുലിയിറങ്ങിയിരുന്നു. ഒയക്കോലിലെ വിനോദ്, ഗോപാലൻ എന്നിവരുടെ വീട്ടുമുറ്റങ്ങളിൽ പുലിയെത്തിയിരുന്നു. 
കാടകത്ത് കർമംതോടി, പതിമൂന്നാംമൈൽ, വണ്ണാചടവ് എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചകളിൽ പുലിയെ കണ്ടിരുന്നു. മുളിയാർ വനമേഖലയിൽ കാനത്തൂർ, ഇരിയണ്ണി, പാണൂർ സ്ഥിരമായി പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ട്. നാല് പുലി കാറഡുക്ക, പരപ്പ, മുളിയാർ മേഖലയിലായി ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജനവാസ മേഖലകൾ ഇടകലർന്നുള്ള വനമേഖലയായതിനാൽ പുലി സ്ഥിരം താവളമാക്കുന്നത് തടയാൻ വനംവകുപ്പ് രണ്ടാഴ്ച  മുൻപ് പുലിയെ തുരത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top