23 December Monday

ട്രെയിൻ യാത്രക്കിടെ സ്വർണമാലയും പണവും മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കാസർകോട്‌
ട്രെയിൻ യാത്രയ്‌ക്കിടെ കാസർകോട്‌ സ്വദേശിനിയുടെ മൂന്നുപവൻ സ്വർണ മാലയും 5000 രൂപയും മോഷ്ടിച്ചു. തിരുവനന്തപുരം –- മംഗളൂരു മാവേലി എക്സപ്രസിൽ കൊല്ലത്തുനിന്നും കാസർകോട്ടേക്ക്‌ യാത്ര ചെയ്യുമ്പോഴാണ്‌ സംഭവം. 
ഉറങ്ങാൻ നേരം മാലയും കണ്ണടയും കൈയിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്നു. ഉറങ്ങി എഴുന്നേറ്റ്‌ കണ്ണടക്കായി ബാഗ്‌ തെരഞ്ഞപ്പോൾ  കാണാനില്ല.   ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.  തെരച്ചിലിൽ ട്രെയിനിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ബാഗ്‌ കണ്ടെത്തി. സ്വർണ മാലയും, 5000 രൂപയും നഷ്ടപ്പെട്ടിരുന്നു.  കാസർകോട്‌ റെയിൽവെ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ  അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top