23 November Saturday

കാഞ്ഞങ്ങാട്ടെ മുക്കുപണ്ട പണയതട്ടിപ്പ് : ഒരു പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കാഞ്ഞങ്ങാട്
ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പുകേസിൽ ഒരു പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ കെ ബാബുവിനെ(41)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
ബാബു ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൽ 16.760 ഗ്രാം സ്വർണം പൂശിയ രണ്ട് വള പണയപ്പെടുത്തി 69,000 രൂപ  തട്ടിയെടുത്തുവെന്നാണ് കേസ്.  അസി. സെക്രട്ടറി എച്ച് ആർ പ്രദീപ്കുമാറിന്റെ പരാതിയിലാണ്  കേസെടുത്തത്.  
ബാങ്കിൽ 25. 470 ഗ്രാം മുക്കുപണ്ടം വളകൾ പണയംവച്ച് 1,17,000 രൂപ തട്ടിയെടുത്തതിന് നിലാങ്കര പഴയപാട്ടില്ലത്തെ ബി കെ അഷ്റഫിനെതിരെയും പ്രഭാത സായാഹ്ന ശാഖകളിൽ സ്വർണം പൂശിയ മുക്കുപണ്ടം പണയം വച്ച് 2,77,000 രൂപ തട്ടിയെടുത്തതിന് ആറങ്ങാടി വടക്കേ വീട്ടിൽ മുഹമ്മദ് റയീസിനെതിരെയും കേസുണ്ട്.  നാല് കേസുകളാണ് ഇത്തരത്തിൽ  പൊലീസ് രജിസ്റ്റർ ചെയ്തത്.
തട്ടിപ്പിന്റെ സൂത്രധാരൻ വടകര സ്വദേശിയാണെന്ന്  സൂചനയുണ്ട്.  കേസിൽ ഇതുവരെ അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വടകര സ്വദേശിയുടെ പങ്കാളിത്തം തിരിച്ചറിഞ്ഞത്. ഇയാളെ  കണ്ടെത്താൻ  അന്വേഷണം വ്യാപിപ്പിച്ചു. 
നീലേശ്വരം സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ പാലാത്തടത്തെ പി രാജേഷ്, കടിഞ്ഞിമൂലയിലെ കെ വി സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top