ചെമ്മനാട്
ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഹൊസ്‌ദുർഗ് ഉപജില്ല (1012) മുന്നേറുന്നു. കാസർകോട് (943) തൊട്ടുപിന്നാലെയുണ്ട്. ചെറുവത്തൂർ (841), കുമ്പള (820), ബേക്കൽ –- 799, ചിറ്റാരിക്കാൽ –- 703, മഞ്ചേശ്വരം –- 657 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്‌കൂളുകളിൽ 314 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറിയാണ് മുന്നിൽ. 178 പോയിന്റുമായി ആതിഥേയരായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറിയാണ് രണ്ടാമത്.
ശാസ്‌ത്രമേള ഹൈസ്‌കൂൾ വിഭാഗത്തിൽ 131 പോയിന്റുമായി കാസർകോടാണ് മുന്നിൽ. ചെറുവത്തൂർ (123) തൊട്ടടുത്തുണ്ട്. സ്‌കൂളുകളിൽ 20 പോയിന്റുള്ള തച്ചങ്ങാട് ജിഎച്ച്‌എസ്സും പിലിക്കോട് ജിഎച്ച്‌എസ്‌എസ്സുമാണ് മുന്നിൽ. ഹയർസെക്കൻഡറിയിൽ 67 പോയിന്റുമായി കാസർകോടാണ് മുന്നിൽ. 55 പോയിന്റുള്ള ബേക്കലാണ് രണ്ടാമത്. സ്‌കൂളുകളിൽ 20 പോയിന്റ് വീതമുള്ള പാക്കം, പെെവളിഗെ നഗർ എച്ച്‌എസ്‌എസുകളും ജിവിഎച്ച്എസ്‌എസ് കയ്യൂരുമാണ് മുന്നിൽ.
പ്രവൃത്തിപരിചയ മേള ഹൈസ്‌കൂൾ വിഭാഗത്തിൽ 387 പോയിന്റുമായി ഹൊസ്‌ദുർഗ് ഒന്നാമത്. കുമ്പള (345)യാണ് രണ്ടാമത്. സ്‌കൂളുകളിൽ 135 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗയാണ് മുന്നിൽ. ഹയർസെക്കൻഡറിയിൽ 427 പോയിന്റുമായി ഹൊസ്‌ദുർഗ് ഉപജില്ല മുന്നിൽ. 328 പോയിന്റുള്ള കാസർകോടാണ് രണ്ടാമത്. സ്‌കൂളുകളിൽ 150 പോയിന്റുള്ള കാഞ്ഞങ്ങാട് ദുർഗ മുന്നിൽ.
ഐടി മേള ഹൈസ്‌കൂൾ വിഭാഗത്തിൽ 68 പോയിന്റുമായി കാസർകോടും 59 പോയിന്റുമായി മഞ്ചേശ്വരവുമാണ് മുന്നിലുള്ളത്. സ്‌കൂളുകളിൽ 35 പോയിന്റുമായി ഉദിനൂർ ജിഎച്ച്‌എസ്‌എസ് മുന്നിൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 78 പോയിന്റുമായി കാസർകോട് ഉപജില്ലയാണ് മുന്നിൽ. സ്‌കൂളുകളിൽ 22 പോയിന്റുമായി ഉദിനൂർ ജിഎച്ച്‌എസ്‌എസ് മുന്നിൽ.
ശാസ്‌ത്രോത്സവം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. സി ടി അഹമ്മദലി ഉപഹാരം നൽകി. ഡോ. കെ ബാലചന്ദ്ര ഹെബ്ബാർ ശാസ്‌ത്ര സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഗീതാ കൃഷ്‌ണൻ, ബദറുൽ മുനീർ, അമീർ പാലോത്ത്, കെ എം ഷാഹിന, മുജീബ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഡിഡിഇ ടി വി മധുസൂദനൻ സ്വാഗതവും പ്രധാനാധ്യാപകൻ കെ വിജയൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ശനി വൈകിട്ട് നാലിന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..