03 November Sunday

ഹരിത സുന്ദര നാട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത സ്ഥാപനങ്ങളുടെ ജില്ലാ തല പ്രഖ്യാപനം പാലക്കുന്ന് ടൗണിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ നിർവഹിക്കുന്നു

കാസർകോട്‌
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കേരളപ്പിറവി ദിനത്തിൽ തുടക്കമായി. വിവിധ ഹരിത സ്ഥാപനങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത ടൗണുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ എന്നിവയുടെ പ്രഖ്യാപനം നടന്നു. ഹരിതസ്ഥാപനങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും 16 ഹരിതസ്ഥാപനങ്ങളുടെ പ്രഖ്യാപനവും കെ പി ആർ റാവു റോഡ് ഹരിത ടൗൺ പ്രഖ്യാപനവും കാസർകോട് നഗരസഭയിൽ എൻ എ നെല്ലിക്കുന്ന്  എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ അബാസ് ബീഗം അധ്യക്ഷനായി.    
ഹരിത സുന്ദര ടൗണുകളുടെ പ്രഖ്യാപനം ജില്ലാ തല ഉദ്ഘാടനം കയ്യൂരിൽ  എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.  ചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ശാന്ത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ശകുന്തള, എ ജി അജിത് കുമാർ, പി ശശിധരൻ, സി യശോദ, കെ ടി ലത, എൻ വി രാമചന്ദ്രൻ, ശശികല, കെ ബി വീണ, പി ലീല, കെ എസ് കുഞ്ഞിരാമൻ,  പി ബി ഷീബ, പി കുഞ്ഞിക്കണ്ണൻ,  പി വി ദേവരാജൻ,  കെ രാജീവൻ എന്നിവർ സംസാരിച്ചു. കെ രമേശൻ സ്വാഗതവും എം പ്രശാന്ത് നന്ദിയും പറഞ്ഞു.
ഹരിത വിദ്യാലയങ്ങളുടെ ജില്ലാ തല പ്രഖ്യാപനം പാലക്കുന്ന് ടൗണിൽ  സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ  നിർവഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ പി ലക്ഷ്മി  അധ്യക്ഷയായി.   പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാലകൃഷ്ണൻ സംസാരിച്ചു.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന പരിപാടിയിൽ 900 ഹരിത സ്ഥാപനങ്ങളുടെയും 3600 ഹരിത അയൽക്കൂട്ടങ്ങളുടെയും 44 ചെറുഹരിത കവലകളുടെയും പ്രഖ്യാപനം നടന്നു.
44 ഹരിത ടൗൺ
ജില്ലയിൽ 41 തദ്ദേശ സ്ഥാപനങ്ങളിലായി 44 ഹരിത ടൗണുകളുടെയും തൃക്കരിപ്പൂർ മാർക്കറ്റിന്റെയും പ്രഖ്യാപനം നടന്നു. ജൈവ മാലിന്യം വലിച്ചെറിയാത്ത, അജൈവമാലിന്യങ്ങൾ വേർതിരിച്ച് ഹരിതകർമസേനക്ക് കൈമാറുന്ന, ദ്രവമാലിന്യങ്ങൾ പരക്കെ ഒഴുക്കി വിടാത്ത പട്ടണങ്ങളെയാണ് ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്നത്. ഹരിത ടൗണുകളിൽ മാലിന്യം നിക്ഷേപിക്കാൻ ബിന്നുകളുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top