കാസര്‍കോട്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ മെഗാ ശുചീകരണം നടത്തി. നഗരസഭയുമായി ചേർന്ന് ജനങ്ങളും തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു. ജൈവ മാലിന്യം, പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പർ എന്നിവ വേർതിരിച്ച് ശേഖരിച്ചു. നഗരസഭാ ചെയർപേഴ്സൺ അബ്ബാസ് ബീഗം ഉദ്ഘാടനംചെയ്‌തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ടി പി മുരളീധരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. എ വി അശോകൻ, എ എമഴ്സൺ എന്നിവർ സംസാരിച്ചു. മോഹനൻ പാടി സ്വാഗതവും സി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..