17 September Tuesday

കെ എ ഗഫൂറിന്‌ കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കാർട്ടൂണിസ്റ്റും ചിത്രകാരനുമായ കെ എ ഗഫൂറിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം വീട്ടിലെത്തി സി എച്ച് കുഞ്ഞമ്പു എംഎൽഎ കൈമാറുന്നു

കാസർകോട്‌

ഉദുമയിൽ വിശ്രമ ജീവിതം നയിക്കുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ കെ എ ഗഫൂറിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.  സി എച്ച് കുഞ്ഞമ്പു എംഎൽഎ വിശിഷ്ടാംഗത്വം നൽകി. സാഹിത്യത്തിൽ തൽപരനായ തന്നെ കാർട്ടൂണിസ്റ്റാക്കിയത് എം ടിയാണെന്ന്‌ ഗഫൂർ അനുസ്‌മരിച്ചു. ഗഫൂറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്,  ട്രഷറർ പി യു നൗഷാദ്, ടി എം അൻവർ സാദാത്ത് തളങ്കര, അരവിന്ദ് പയ്യന്നൂർ, മുജീബ് അഹമ്മദ് എന്നിവർ സംസാരിച്ചു.  കാർട്ടൂൺ, ചിത്രകലാ രംഗത്ത് നൽകിയ സംഭാവന കണക്കിലെടുത്താണ് കാർട്ടൂൺ അക്കാദമി ഗഫൂറിന് വിശിഷ്ടാംഗത്വം നൽകിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top