22 December Sunday

ആടിനെ നൽകി മമ്മൂഞ്ഞി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

വയനാട്ടിലെ ദുരിതബാധിതർക്കായി ഡിവൈഎഫ്‌ഐയുടെ വീട് നിർമാണ ഫണ്ടിലേക്ക്‌ കരുവാച്ചേരിയിലെ 
മമ്മൂഞ്ഞി തന്റെ ആടിനെ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷിന് കൈമാറുന്നു

നീലേശ്വരം

വയനാട്ടിലെ ദുരിതബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട്‌ നിർമാണ ഫണ്ടിലേക്ക്‌ കരുവാച്ചേരിയിലെ മമ്മൂഞ്ഞി താൻ വളർത്തുന്ന ആടിനെ നൽകി. നീലേശ്വരം സെന്റർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടന്ന  ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായാണ്‌ ആടിനെ നൽകിയത്‌. സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ആടിനെ ഏറ്റുവാങ്ങി.
ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി പി അഖിലേഷ്,  ടി കെ അനീഷ്,  കെ വി രഞ്ജിത്ത്,  ടി വി രാജേഷ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top