24 November Sunday

നമ്മളുണ്ട്‌ വയനാടിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മഹിളാ അസോസിയേഷൻ സ്വരൂപിച്ച 5.50 ലക്ഷം രൂപ ജില്ലാ സെക്രട്ടറി എം സുമതി സംസ്ഥാന ട്രഷറർ 
ഇ പത്മാവതിക്ക് കൈമാറുന്നു.

കാസർകോട്‌

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലയെ വീണ്ടെടുക്കാൻ ജില്ലയും കൈകോർക്കുന്നു. വയനാടിനൊപ്പം നാടൊന്നാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തുന്നു.  കലക്ടർ കെ ഇമ്പശേഖറിനെ ചേമ്പറിൽ സന്ദർശിച്ച് സിഎംഡിആർഎഫിലേക്ക് സംഭാവന കൈമാറിയവർ നിരവധിയാണ്.
പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 1995-–-96 ബാച്ച്‌ കൂട്ടായ്‌മ 30,500 രൂപ നൽകി. കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സഹ. സൊസൈറ്റി 25000 രൂപ നൽകി. പ്രസിഡന്റ്‌ സി ബാലനാണ്‌ കലക്ടർക്ക്‌ തുക കൈമാറിയത്‌. 
ഡിവൈഎഫ്ഐ ചെന്നിക്കര യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച 21,000 രൂപ  ബ്ലോക്ക്‌ പ്രസിഡന്റ്‌ മിഥുൻ രാജ്  കലക്ടർക്ക് കൈമാറി. ചെന്നിക്കര  ക്ലബ് സ്വരൂപിച്ച 25000 രൂപയും കൈമാറി. കുറ്റിക്കോൽ ശ്രീതമ്പുരാട്ടി ഭഗവതിക്ഷേത്ര കമ്മിറ്റി  25,000 രൂപ സ്ഥാനികൻ സത്യൻ കാരണവരുടെ നേതൃത്വത്തിൽ കൈമാറി. 
പുല്ലൂർ കേളോത്തെ കെ വി മണിയുടെയും നീതുവിന്റെയും മക്കളായ എട്ടു വയസുകാരി ശിവന്യയും അഞ്ചുവയസുകാരൻ സാത്വികും നാളുകളായി സൂക്ഷിച്ചുവച്ച നാണയകുടുക്ക പൊട്ടിച്ച് തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 
രണ്ടു കുട്ടികളും ചേർന്ന് 9870 രൂപ സഞ്ചിയിലാക്കി  കലക്ടർക്ക് കൈമാറി. കെ വി മണി 10,000 രൂപയും നൽകി. എൽപിഎസ്‌ കാസർകോട് റാങ്ക് ഹോൾഡേഴ്‌സ്‌ 15000 രൂപ നൽകി.  
കെസിഇയു  തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി നൽകിയ തുക സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. കെ വി ജനാർദ്ദനൻ, ഇ കുഞ്ഞിരാമൻ,  ജില്ലാ പ്രസിഡന്റ്  കെ പ്രഭാകരൻ, ടി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top