19 September Thursday

നടപ്പാത കൈയേറി കച്ചവടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

കാസർകോട്‌ എംജി റോഡിന്‌ സമീപത്തെ വഴിയോരക്കച്ചവടം

 കാസർകോട്‌

ഗവ. ഹയർസെക്കൻഡറി സ്‌കൂൾ റോഡുമുതൽ ബദരിയ ഹോട്ടൽവരെയുള്ള ഭാഗം പൂർണമായും നടപ്പാതയും റോഡും കൈയേറിയാണ്‌ കച്ചവടം. ഇതിൽ ലൈസൻസുള്ള തെരുവ്‌ കച്ചവടക്കാർ വളരെ കുറവാണ്‌. ഇതിനേക്കാളും കൂടുതൽ അനധികൃത തെരുവ്‌ കച്ചവടക്കാരും നിലവിലെ വ്യാപാരികളും കൈയേറിയിട്ടുണ്ട്‌. ലൈസൻസുള്ളവരെ മാറ്റിയാലും ശേഷിച്ചവർ ഇവിടെ തുടരുമെന്ന ആശങ്കയും ലൈസൻസികൾ പങ്കുവക്കുന്നു. 

നികുതി നൽകി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ മുന്നിൽ വഴിമുടക്കിയാണ്‌ ഭൂരിഭാഗവും തെരുവ്‌ കച്ചവടം. അതേസമയം, നഗരത്തിലെ പ്രമുഖ മുസ്ലിംലീഗ്‌ നേതാവിന്റെ ബിനാമികളാണ്‌ അനധികൃതമായി തെരുവ്‌ കച്ചവടം നടത്തുന്നതെന്ന ആക്ഷേപവും വ്യാപാരികൾ ഉന്നയിക്കുന്നു. 
പഴയ ബസ്‌സ്‌റ്റാൻഡിലെ കടകളിലെത്തുന്നവർക്ക്‌ വാഹനം പാർക്ക്‌ ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ റോഡരികിലാണ്‌ നിർത്തിയിടുന്നത്‌. എംജി റോഡിൽ ബദരിയ ഹോട്ടൽ മുതൽ ട്രാഫിക് സർക്കിൾ വരെ റോഡരികിലാണ്‌ വാഹന പാർക്കിങ്‌. ഇത്‌ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. കടയുടമകൾ സ്വന്തം സ്ഥാപനത്തിന്‌ മുന്നിൽ വാഹനം നിർത്തിയിടുന്നതിനാൽ മറ്റുള്ളവർക്ക്‌ കടയിൽ കയറാൻ മാർഗമില്ലാത്തതാണ്‌ പ്രശ്‌നമെന്നാണ്‌ മറുവിഭാഗം ആരോപിക്കുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top