23 December Monday

സെസ് പിരിവിനെതിരെയുള്ള 
കുപ്രചാരണം തുറന്നുകാട്ടണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

നിർമാണതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ 
ഉദ്ഘാടനം ചെയ്യുന്നു

കുണ്ടംകുഴി
സെസ് പിരിവിനെതിരെയുള്ള കുപ്രചാരണം തുറന്ന് കാട്ടണമെന്ന് നിർമാണതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിൽ എ കെ നാരായണൻ, പി രാഘവൻ, മുനമ്പത്ത് ഗോവിന്ദൻ നഗറിൽ  കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം വി ചന്ദ്രൻ അധ്യക്ഷനായി.  
എ ആർ ധന്യവാദ് അനുശോചന പ്രമേയവും പി വിജയൻ രക്തസാക്ഷി പ്രമേയവും പി മണിമോഹൻ പ്രവർത്തന റിപ്പോർട്ടും ടി നാരായണൻ കണക്കും അവതരിപ്പിച്ചു. 
സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, ജില്ലാ സെക്രട്ടറി വി വി രമേശൻ,  പി ബാലകൃഷ്ണൻ,  വി പി രാജീവൻ, കെ മോഹനൻ, എൻ ടി ലക്ഷ്മി എന്നിവർ സംസാരിച്ചു. എം അനന്തൻ സ്വാഗതവും ഇ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top