22 December Sunday

ഇനി 
കമനീയം കാഞ്ഞങ്ങാട്‌

ടി കെ നാരായണൻUpdated: Thursday Oct 3, 2024

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ നഗരത്തിൽ നടന്ന ശുചിത്വ റാലി

 
കാഞ്ഞങ്ങാട്  
ജനകീയ പങ്കാളിത്തത്തോടെ കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന ശുചീകരണം സജീവമായി. നഗരസഭയിലെ 43 വാർഡുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിച്ച്‌  ചെമ്മട്ടംവയലിലെ സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. ഇവ വേർതിരിച്ച്‌ യന്ത്രസഹായത്തോടെ പാക്ക്‌ ചെയ്‌ത്‌ കയറ്റി അയച്ച്‌ വരുമാനമുണ്ടാക്കുന്ന  സംവിധാനം വിജയകരമായി നഗരത്തിൽ തുടരുന്നു.
102 ഹരിത കർമസേനാംഗങ്ങളുടെ സംഘടിത പ്രവർത്തനങ്ങളാണ്‌ മാലിന്യ നിർമാർജന പദ്ധതിയുടെ ഇന്ധനം. നിസാരമായ യൂസേഴ്‌സ്‌ ഫീസ്‌ ഈടാക്കിയാണ്‌ മാലിന്യങ്ങൾ ഹരിത കർമസേന ശേഖരിക്കുന്നത്‌. അതേസമയം, പദ്ധതിയുമായി സഹകരിക്കാത്ത ചില വീടുകൾ ഇപ്പോഴുമുണ്ട്‌. അവരെ ബോധവൽക്കരിച്ച്‌ സഹകരിപ്പിക്കുമെന്ന്‌ ഹരിത കർമസേനാ സെക്രട്ടറി പ്രസീനയും പ്രസിഡന്റ്‌ ഗീതയും പറഞ്ഞു. 
ശേഖരിച്ച മാലന്യം നിശ്‌ചിത കേന്ദ്രത്തിൽ എത്തിച്ച്‌ അഞ്ചുവാഹനങ്ങളിൽ കയറ്റിയാണ്‌ ചെമ്മട്ടംവയലിലെ സംസ്‌കരണകേന്ദ്രത്തിലെത്തിക്കുന്നത്‌. ഇവിടെ  പ്ലാസ്‌റ്റിക്‌, ആക്രി, ചെരുപ്പ്‌, തുണി, കുപ്പി തുടങ്ങിയവ വേർതിരിക്കും. നഗരസഭയുടെ  35 ശുചീകരണ തൊഴിലാളികൾ ദിവസവും ശേഖരിക്കുന്ന മാലിന്യവും ഇവിടെയാണ്‌ എത്തുന്നത്‌. മാസം 25 നും 35 ടണ്ണിനുമിടയിൽ മാലിന്യമാണ്‌ ഇവിടെനിന്ന്‌ കയറ്റിവിടുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top