23 December Monday

കൊടവലത്ത് ‘സിമ്പ’യെ കണ്ടു; 
പിടിതന്നില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

കാണാതായ പേർഷ്യൻ പൂച്ചയെ പുല്ലൂർ കൊടവലത്ത് കണ്ടെത്തിയപ്പോൾ

പുല്ലൂർ 
ഇരിയയിൽനിന്നും കാണാതായ പേർഷ്യൻ പൂച്ചയെ പുല്ലൂർ കൊടവലത്ത് കണ്ടെത്തി. എന്നാൽ പിടികൂടാനായില്ല. പിടികൂടാൻ ശ്രമിക്കുമ്പോഴെല്ലാം പൂച്ച പിടികൊടുക്കാതെ ഓടിപ്പോകുകയാണ്. ഇരിയയിൽ സ്പെയർ പാർട്സ് കട നടത്തുന്ന ശിവനും ഭാര്യ രമണിയും ഓമനിച്ച് വളർത്തുന്ന സിമ്പ എന്ന രണ്ടുവയസുള്ള ആൺപൂച്ചയെ  ഞായറാഴ്ച രാവിലെ മുതലാണ് കാണാതായത്. കപ്പൽ ജീവനക്കാരനായ മകൻ ദീപക് രണ്ടുവർഷം മുമ്പ് 15,000 രൂപയ്ക്ക് കണ്ണൂരിൽ നിന്നാണ് പൂച്ചയെ വാങ്ങിയത്. അപ്പോൾ പ്രായം മൂന്നുമാസം. വീട്ടുകാരുമായി നന്നായി ഇണങ്ങി ജീവിച്ചതിനാൽ കൂട്ടിലിടാതെയാണ് വളർത്തിയത്. പൂച്ച വഴി തെറ്റി എങ്ങോട്ടോ പോയെന്ന് മനസ്സിലാക്കിയ വീട്ടുകാർ പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 3000 രൂപ പാരിതോഷികം നൽകുമെന്ന് നവമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top