ചെമ്മനാട്
ജില്ലാ ശാസ്‌ത്രോത്സവത്തിൽ കാഞ്ഞങ്ങാട് ദുർഗയുടെ കരുത്തിൽ ഹൊസ്‌ദുർഗ് ഉപജില്ല ഓവറോൾ ചാമ്പ്യന്മാർ. ആതിഥേയരായ ചെമ്മനാട് ജമാ അത്ത് ഹയർസെക്കൻഡറിയുടെ തോളിലേറി കാസർകോട് ഉപജില്ല രണ്ടാമത്. ഹൊസ്‌ദുർഗ് 1368 പോയിന്റ് നേടിയപ്പോൾ കാസർകോട് 1340 പോയിന്റാണ് സ്വന്തമാക്കി. സ്‌കൂളുകളിൽ 394 പോയിന്റ് ദുർഗ നേടിയപ്പോൾ ചെമ്മനാട് ജമാഅത്ത് 284 പോയിന്റാണ് കരസ്ഥമാക്കിയത്.
ചെറുവത്തൂർ –-1227, കുമ്പള –-1154, ബേക്കൽ –-1139, ചിറ്റാരിക്കാൽ –- 1034, മഞ്ചേശ്വരം –-924 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
ശാസ്‌ത്രമേള ഹൈസ്‌കൂൾ വിഭാഗത്തിൽ ചെറുവത്തൂർ (69), കാസർകോട് (64) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ കാസർകോട് (67), ബേക്കൽ (55) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
പ്രവൃത്തി പരിചയമേള ഹൈസ്‌കൂൾ വിഭാഗത്തിൽ ഹൊസ്‌ദുർഗ് (387), കുമ്പള (345) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ ഹൊസ്‌ദുർഗ് (427), കാസർകോട് (328) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഐടി മേള ഹൈസ്‌കൂൾ വിഭാഗത്തിൽ കാസർകോട് (68), മഞ്ചേശ്വരം (59) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ കാസർകോട് (78), ബേക്കൽ (59) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഗണിതശാസ്‌ത്ര മേള ഹൈസ്‌കൂൾ വിഭാഗത്തിൽ കാസർകോട് (140), ബേക്കൽ, ചെറുവത്തൂർ (134) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ ചെറുവത്തൂർ (144), കാസർകോട്, കുമ്പള (125) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
സാമൂഹ്യശാസ്‌ത്രമേള ഹൈസ്‌കൂൾ വിഭാഗത്തിൽ ഹൊസ്‌ദുർഗ് (68), കാസർകോട് (57) എന്നിവരും ഹയർസെക്കൻഡറി വിഭാഗത്തിൽ കാസർകോട് (75), ചെറുവത്തൂർ (63) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ് എൻ സരിത, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ സമ്മാനം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ രഘുരാമ ഭട്ട്, വിഎച്ച്‌എസ്‌സി അസി. ഡയറക്ടർ ഇ ആർ ഉദയകുമാരി, ഡിഇഒ വി ദിനേശ, പി എം അബ്ദുള്ള, സി എച്ച് റഫീഖ്, മുഹമ്മദ് മുസ്‌തഫ, സക്കീന നജീബ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. എ സുകുമാരൻ നായർ സ്വാഗതവും പി ടി ബെന്നി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..