23 December Monday

സിപിഐ എം കാഞ്ഞങ്ങാട്‌ ഏരിയാസമ്മേളനം ഇന്ന്‌ പുല്ലൂരിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
കാഞ്ഞങ്ങാട്‌
സിപിഐ എം കാഞ്ഞങ്ങാട്‌ എരിയാ സമ്മേളനം ഞായറും തിങ്കളും പുല്ലൂരിൽ നടക്കും. പ്രതിനിധി സമ്മേളനം പുല്ലൂരിൽ എ കെ നാരായണൻ, പാവൽ കുഞ്ഞിക്കണ്ണൻ നഗറിൽ രാവിലെ 10ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 
ഏരിയയിലെ 14 ലോക്കലുകളിൽ നിന്ന് 143 പ്രതിനിധികൾ പങ്കെടുക്കും. തിങ്കളാഴ്‌ച വൈകിട്ട്‌ സമ്മേളനത്തിന് സമാപനം കുറിച്ച് പുല്ലൂർ തട്ടുമ്മലിൽ എം കുഞ്ഞമ്പു, എം കർത്തമ്പു നഗറിൽ പൊതുസമ്മേളനം നടക്കും. ചുവപ്പുവളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ഉണ്ടാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top