04 December Wednesday

മടിക്കൈ ബാങ്ക് കേരള ബാങ്കിന്റെ എക്‌സലൻസ് പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

കേരള ബാങ്ക് എക്‌സലൻസ് പുരസ്‌കാരം മടിക്കൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ നാരായണൻ, സെക്രട്ടറി 
പി രമേശൻ എന്നിവർ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽനിന്ന് ഏറ്റുവാങ്ങുന്നു

മടിക്കൈ
കേരള ബാങ്കിന്റെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളിൽ മികച്ച  സംഘങ്ങൾക്ക് നൽകുന്ന  എക്‌സലൻസ് പുരസ്‌കാരത്തിൽ  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം മടിക്കൈ സർവീസ് സഹകരണ ബാങ്കിന്. കേരള ബാങ്കിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌  കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ്‌ പുരസ്‌കാരം വിതരണംചെയ്‌തത്‌. ചടങ്ങ്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. കേരള ബാങ്ക്‌  പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലിൽനിന്ന്‌  മടിക്കൈ  സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ നാരായണൻ, സെക്രട്ടറി പി രമേശൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top