ഉദുമ
ദേശീയപാത മൈലാട്ടി ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൺവൻഷൻ ചേർന്നു. മൈലാട്ടി ജങ്ഷനിൽ ചേർന്ന കൺവൻഷനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനംചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ മുഖ്യാതിഥിയായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ, എം പ്രസന്നകുമാരി, എ സുനിൽകുമാർ, എ ബാലകൃഷ്ണൻ, ഭക്ത വത്സലൻ, മധു അടുക്കത്ത് വയൽ, തോമസ് സെബാസ്റ്റ്യൻ, എം ഗോപിനാഥൻ, ചന്തുകുട്ടി പൊഴുതല എന്നിവർ സംസാരിച്ചു. അനിൽ ഞെക്ലി സ്വാഗതം പറഞ്ഞു. കെ വി രാജേഷ് നന്ദിയും പറഞ്ഞു.
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ഉദുമ, പള്ളിക്കര പഞ്ചായത്തിലെ പാതയ്‌ക്ക് ഇരുവശത്തുമുള്ള ജനങ്ങൾ ദുരിതത്തിലാവും. ഇരുവശത്തേക്കും കടക്കാൻ മൈലാട്ടിയിൽ അടിപ്പാത നിർമിക്കണമെന്ന് പ്രവൃത്തി ആരംഭത്തിൽ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ പ്രവൃത്തി പകുതിയിലേറെയായിട്ടും അടിപ്പാത ആവശ്യം പരിഗണിച്ചില്ല. സമരം ശക്തമാക്കാൻ ജനകീയ സമിതി തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..